Breaking...

9/recent/ticker-posts

Header Ads Widget

സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.



സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ സി.ഐ.ടി.യു കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്തില്‍ കുറിച്ചിത്താനം കെ.ആര്‍ നാരായണന്‍ ഗവ എല്‍.പി സ്‌കൂളും പരിസരങ്ങളുമാണ് ശുചീകരിച്ചത്. സമീപത്ത റോഡുകളും ശുചീകരിച്ചു.  മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്നു. യൂണിയന്‍ ഭാരവാഹികളായ സാബു സെബാസ്റ്റ്യന്‍, ജയന്‍, വി.എ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments