Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാര്‍ ശുചീകരണം പാലായില്‍



സി പി ഐ എം കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മീനച്ചിലാര്‍ ശുചീകരണം പാലായില്‍ പഴയ പ്രൈവറ്റ് ബസ്റ്റാന്‍ഡിനു സമീപത്തുള്ള കടവില്‍ നടന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാക്കമ്മിറ്റിയംഗം സജേഷ് ശശി അധ്യക്ഷനായി .പാര്‍ട്ടി ജില്ലാ സെക്രട്ടറി എ വി റസ്സല്‍, ജില്ലാക്കമ്മറ്റിയംഗം കെ.പി പ്രശാന്ത് , പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ് ,പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോസിന്‍ ബിനോ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് പി വി സുനില്‍, സി പി ഐ എം കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ ജയകൃഷ്ണന്‍, ഷാര്‍ളി മാത്യു, റ്റി ആര്‍ വേണുഗോപാല്‍, എം ടി ജാന്റീഷ് ,പാര്‍ട്ടി ഏരിയാക്കമ്മറ്റിയംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍, എല്‍ സി അംഗങ്ങള്‍, ബ്രാഞ്ചു സെക്രട്ടറിമാര്‍, പാര്‍ട്ടി അംഗങ്ങള്‍, അനുഭാവികള്‍ തുടങ്ങിയവര്‍ ശുചികരണത്തില്‍പങ്കാളികളായി.




Post a Comment

0 Comments