Breaking...

9/recent/ticker-posts

Header Ads Widget

ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ യോഗം നടത്തി.


റേഷന്‍ കടകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതടക്കമുള്ള ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ യോഗം നടത്തി. കിടങ്ങൂര്‍ 41-ാം നമ്പര്‍ റേഷന്‍ കടയുടെ മുന്നില്‍ നടത്തിയ പ്രതീകാത്മക സമരം കെ.പി.സി.സി  നിര്‍വാഹക സമിതിയംഗം ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക് കമ്മറ്റി പ്രസിഡന്റ് വി.കെ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.എം. രാധാകൃഷണന്‍,  ബിനോയ് ആനിവേലികുന്നേല്‍, എന്‍ ഗിരീഷ് കുമാര്‍,  സോണി തോമസ്, ജോസ് കൊല്ലറാത്ത്, സതീഷ് കുമാര്‍,  ഗോകുല്‍,  തോമസുകുട്ടി തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments