വെള്ളപ്പൊക്കത്തിനു ശേഷം പാലായില്‍ പെരുമ്പാമ്പുകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ നാല് പെരുമ്പാമ്പുകളെയാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നിന്നുമായി പിടികൂടിയത്.
പന്ത്രണ്ടാം മൈല്‍-കടപ്പാട്ടൂര്‍ ബൈപ്പാസ് റോഡില്‍ നിന്ന് കുളത്തറ ജോബിയുടെ പുരയിടത്തിലേക്ക് ഇഴഞ്ഞിറങ്ങുകയായിരുന്ന പെരുമ്പാമ്പിനെയാണ് ഇന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. രണ്ടാഴ്ചയ്ക്കിടെ പാലാ മേഖലയില്‍ നിന്ന് പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിത്. സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷമാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കൂടുതല്‍ പെരുമ്പാമ്പുകളെ കാണപ്പെടുന്നത്. പ്രദേശത്ത് ഇനിയും പെരുമ്പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.





0 Comments