Breaking...

9/recent/ticker-posts

Header Ads Widget

ഒഴുക്കില്‍പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി



പിറവം മാമ്മലശ്ശേരി പയ്യാറ്റിക്കടവില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശിയും മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ ഉല്ലാസ് ആര്‍ മുല്ലമലയെ ആണ് മുവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായത്. ഇന്ന് രാവിലെ നടന്ന തിരച്ചിലില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരോടൊപ്പം മാമ്മലശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഡോക്ടര്‍ ഉല്ലാസ്. കുളിക്കുന്നതിനായി പുഴയില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതിയാണ് അപകടം സംഭവിച്ചത്. അഗ്‌നിശമന സേനയും സ്‌കൂബാ ടീമും നടത്തിയ തിരച്ചില്‍  രാത്രി 10 മണിയോടെ ല്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍  നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.




Post a Comment

0 Comments