ഏറ്റുമാനൂരില്‍ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു. മുതിര്‍ന്ന അംഗം ഗണപതി ആചാരി ഭദ്രദീപ പ്രകാശനം നടത്തി. ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം ബില്‍ഡിംഗിലാണ് ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കരയോഗം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് മഹേഷ് രാഘവന്‍ അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി. കെ വി സാബു, എം.ആര്‍. അനില്‍കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സുരേഷ് വടക്കേടം, ശോഭന കുമാരി, ഉഷാ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരവധി സംഘടന പ്രവര്‍ത്തകര്‍ യോഗത്തില്‍പങ്കുചേര്‍ന്നു.





0 Comments