Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍, വൈദ്യുതി പോസ്റ്റിലും, മതിലിലും ഇടിച്ചു തകര്‍ന്നു.



നിയന്ത്രണം വിട്ട കാര്‍, വൈദ്യുതി പോസ്റ്റിലും, മതിലിലും ഇടിച്ചു തകര്‍ന്നു. ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കാണക്കാരി ആശുപത്രിപ്പടിയ്ക്ക് സമീപം പുലര്‍ച്ചെ  1.30 നാണ് അപകടം ഉണ്ടായത്.. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്  ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച്  ഓടയിലേയ്ക്ക് ഇടിച്ചിറങ്ങിയ ശേഷം സമീപത്തെ  വീടിന്റെ മുന്‍വശത്തെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.  വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ്  കാറിന് മുകളിലേയ്ക്കാണ് വീണത്. അപകട ശബ്ദം കേട്ട് വീട്ടുടമ ഷാജി പുറത്തിറങ്ങിയെങ്കിലും വൈദ്യുതി പോസ്റ്റില്‍ നിന്നും തീ ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. തീ ഉയര്‍ന്നപ്പോള്‍   കാറിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി ഒടിഞ്ഞ  വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചു.




Post a Comment

0 Comments