Breaking...

9/recent/ticker-posts

Header Ads Widget

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആരംഭിച്ചു.



കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം  ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആരംഭിച്ചു.  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും സ്‌കൂള്‍ ഓഫ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ഡയറക്ടറുമായ ഡോക്ടര്‍ കെ.ആര്‍. ബൈജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി. ശശി അധ്യക്ഷനായിരുന്നു. ആഗോള കാലാവസ്ഥ വ്യതിയാനം മുറ്റത്തെത്തുമ്പോള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഡോക്ടര്‍ ബൈജു കുമാര്‍ നയിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.എസ് ബിജു, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജോയിന്‍ സെക്രട്ടറി  എം.ബി ജയപ്രകാശ് തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു. പ്രതിനിധി സമ്മേളനവും നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എസ്.എ രാജീവ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു ജില്ലാ ട്രഷറര്‍ വി.കെ. ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞായറാഴ്ച വാര്‍ഷിക റിപ്പോര്‍ട്ട് ചര്‍ച്ച, സംസ്ഥാനതല ഭാവി പ്രവര്‍ത്തനം, സംഘടന രേഖ ചര്‍ച്ച എന്നിവ നടക്കും.




Post a Comment

0 Comments