Breaking...

9/recent/ticker-posts

Header Ads Widget

മലപ്പുറം താനൂരില്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് ഏറ്റുമാനൂര്‍ നഗരസഭ



മലപ്പുറം താനൂരില്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്  സ്മരണാഞ്ജലിയര്‍പ്പിച്ച് ഏറ്റുമാനൂര്‍ നഗരസഭ. വിനോദയാത്ര സംഘം യാത്ര ചെയ്ത ബോട്ട് മുങ്ങി ജീവഹാനി സംഭവിച്ച 22 പേര്‍ക്ക് പ്രണാമമര്‍പ്പിച്ച് മെഴുകുതിരികള്‍ തെളിയിച്ചു.  ജനപ്രതിനിധികളുടെയും,  നാട്ടുകാരുടെയും കൂട്ടായ്മയാണ് മെഴുകുതിരി തെളിച്ച് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് പ്രണാമം അര്‍പ്പിച്ചത്. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടോമി പുളിമാന്‍തുണ്ടം, ഇ.എസ്.ബിജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments