ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മ സേനയ്ക്ക് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും വാങ്ങിയ ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറി. ഹരിതകര്‍മ്മ സേനയക്ക് വേണ്ടി കണ്‍സോര്‍ഷ്യം പ്രസിഡന്റ് രാഖി അനില്‍ വാഹനം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തങ്കച്ചന്‍ കെ.എം, വികസനകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ന്യൂജന്റ് ജോസഫ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 497000 രൂപ ചെലവഴിച്ചു വാങ്ങിയ വാഹനം 80 km മൈലേജും 350 മുതല്‍ 400 കിലോഗ്രാം ഭാരം വഹിക്കുവാന്‍ ശേഷിയുള്ളതുമാണ്.





0 Comments