ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാറാട് ദിന അനുസ്മരണം വിവിധ പഞ്ചായത്തുകളില്‍ നടന്നു. കിടങ്ങൂര്‍ പഞ്ചായത്തില്‍ മാറാട് ദിന അനുസ്മരണം വീര ബലിദാനികള്‍ക്ക് പുഷ്പം അര്‍പ്പിച്ച് നടത്തി. ശശിധരന്‍ മലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി താലൂക്ക് ഖജാന്‍ജി സന്തോഷ് പി, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി രാജേഷ് മോനിപ്പള്ളി, വൈസ് പ്രസിഡണ്ട് കേശവ പണിക്കര്‍, എസ് രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments