Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ IMA യും KGMOA യും പ്രതിഷേധിച്ചു



കൊട്ടാരക്കരയില്‍ താലൂക്കാശുപത്രിയില്‍ ജോലിയ്ക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍  IMA യും KGMOA യും പ്രതിഷേധിച്ചു. പാലാ ജനറല്‍ ആശുപതിയില്‍ പണിമുടക്കിയ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പ്രതിഷേധ യോഗം ചേര്‍ന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പാലാ പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. കേരളത്തിന്റെ പല ഭാഗങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും, ആശുപതികള്‍ക്കുംആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച് IMA ഭാരവാഹികളായ ഡോ.ജോസ് കുരുവിള, ഡോ.പ്രദീപ് മാത്യു,  ഡോ. ശബരിനാഥ്, ഡോ.അജു, ഡോ രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments