കുറുപ്പന്തറയില്‍ ജെ.ആര്‍ ഗ്ലോബല്‍ ഫാഷന്‍ ജെന്റ്‌സ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. വൈക്കം റോഡില്‍ കളരിപ്പറമ്പില്‍ ബില്‍ഡിംഗ്‌സില്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ടിനി ടോം നിര്‍വഹിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ജോണ്‍ പോള്‍ ആദ്യ വില്ലന നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സുനു ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ ആന്‍സി സിബി, ലിസി ജോയി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ 4 വര്‍ഷക്കാലമായി കുറുപ്പുന്തറയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ആര്‍ ഫാഷന്റെ പുതുസംരംഭമാണ് ജെ.ആര്‍ ഫാഷന്‍ ഗ്ലോബല്‍ ജെന്റ്‌സ് ഷോറൂം.





0 Comments