കടുത്തുരുത്തി സ്വദേശി ആതിര ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സംഭവത്തിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ സുമിത്ത് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാര്‍ച്ചിന് ബിജെപി നേതാക്കളായ കെ.ആര്‍. ഗിരീഷ് കുമാര്‍, അശ്വന്ത് മാമലശ്ശേരില്‍, ദീപ സുരേഷ്, എന്‍.ബി. ശ്യാം,ഗുപ്തന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോലീസ് നടപടികള്‍ വൈകുന്നതില്‍ വലിയ പ്രതിഷേധമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടും ഉത്തരവാദിത്വ ബോധമില്ലാത്ത പോലീസിന്റെ നടപടിക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധ ശബ്ദം ഉയര്‍ത്തി. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് പ്രതിയായ അരുണ്‍ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് മേല്‍ നടപടികള്‍ ആരംഭിച്ചു. നടപടികളുടെ ഭാഗമായി അരുണ്‍ വിദ്യാധരന്റെ ബന്ധുക്കളുമായി കടുത്തുരുത്തി പോലീസ് കാഞ്ഞങ്ങാട്ടയ്ക്ക് പുറപ്പെട്ടു.





0 Comments