അധ്വാനവര്‍ഗ്ഗ സിദ്ധാന്തം കാലത്തെ അതിജീവിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം )ചെയര്‍മാന്‍ ജോസ് കെ മാണി എം.പി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം സംസ്‌കാരവേദിയുടെ നേതൃത്വത്തില്‍ കെ.എം മാണിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു കോട്ടയത്ത് കെ.എം മാണി ഭവനില്‍ നടത്തിയ 'കെഎം മാണിയും അധ്വാനവര്‍ഗ സിദ്ധാന്തവും 'എന്ന വിഷയത്തില്‍ നടത്തിയ സംസ്ഥാന തല പ്രസംഗമത്സരം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവി തലമുറ ഈ ചിന്താധാര പഠനവിധേയം ആക്കും എന്നതിന്റെ തെളിവ് ആണ് പ്രസംഗമത്സരത്തിലെ മത്സരാര്‍ഥികളുടെ പങ്കാളിത്തം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണാധികാരി എന്ന നിലയില്‍ കാരുണ്യവും, മനുഷ്യസ്‌നേഹവും ഭരണനടപടികളില്‍ സന്നിവേശിപ്പിച്ച നേതാവായിരുന്നു കെ.എം മാണി എന്നും ജോസ് കെ മാണി പറഞ്ഞു. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷതവഹിച്ചു. പ്രസംഗ മത്സരത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ അനീന ജോര്‍ജിന് ഒന്നാം സമ്മാനവും, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ റിയമോള്‍ ടോമിക്ക് രണ്ടാം സമ്മാനവും, അഞ്ചല്‍ യൂണിവേഴ്‌സിറ്റി ബി.എഡ് കോളേജിലെ ആശിഷ ബി.സി ക്കു മൂന്നാം സമ്മാനവുലഭിച്ചു. ന്യുനപക്ഷ ധനകാര്യവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്‌കാരവേദി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. മനോജ് എബ്രഹാം, പയസ് കുര്യന്‍, ജില്ലാ പ്രസിഡന്റുമാരായ ബാബു ടി ജോണ്‍, വടയക്കണ്ടി നാരായണന്‍, ജനറല്‍ കണ്‍വീനര്‍ ഡോ. സാബു ഡി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
0 Comments