കിടങ്ങൂരില്‍ ഷെഡില്‍ പാര്‍ക്കു ചെയ്തിരുന്ന ടിപ്പര്‍ ലോറിയുടെ ബാറ്ററി മോഷ്ടിച്ചു. കിടങ്ങൂര്‍ സൗത്തില്‍ ഉണ്ണിക്കുട്ടന്‍ ട്രാവല്‍സിന്റെ ഷെഡില്‍ ബുധനാഴ്ച രാത്രി 2.30 യോടെയാണ് മോഷണം നടന്നത്. മോഷ്ടാവ് ഓട്ടോറിക്ഷയില്‍ എത്തുന്നതിന്റെ CCTV ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അയര്‍ക്കുന്നം ഭാഗത്തു നിന്നുമെത്തിയ ഓട്ടോറിക്ഷ, മോഷ്ടാവിനെ ഷെഡിനു സമീപം ഇറക്കുകയും 15 മിനിട്ടിനുശേഷം തിരികെയെത്തുകയും ബാറ്ററിയുമായി മോഷ്ടാവ് ഓട്ടോയില്‍ കയറുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് CCTV യില്‍ പതിഞ്ഞിട്ടുള്ളത്. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന മറ്റൊരു ടിപ്പര്‍ ലോറിയുടെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കിടങ്ങൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സമീപകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മോഷണങ്ങള്‍ നടന്നിട്ടുളള സാഹചര്യത്തില്‍ CCTV ദൃശ്യങ്ങള്‍ വിശകലനം ചെയ്ത മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.





0 Comments