Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരും, മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രതിഷേധിച്ചു



കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറായ ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍  കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, മെഡിക്കല്‍ വിദ്യാര്‍ഥികളും  പ്രതിഷേധിച്ചു. മുഴുവന്‍ ഒ.പി കളും ബഹിഷ്‌കരിച്ചായിരുന്നു പ്രതിഷേധ പ്രകടനവും, ധര്‍ണ്ണയും നടത്തിയത്. രാവിലെ 11.20ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപത്തു നിന്നും ആരംഭിച്ച ജാഥ, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ മുഴുവന്‍ വകുപ്പ് മേധാവികളും ജാഥയില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് സംയുക്ത പ്രതിഷേധജാഥ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തി. പ്രതിഷേധ ധര്‍ണ്ണ നടത്തി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധമാര്‍ച്ചും നടത്തി. ധര്‍ണ്ണയില്‍ കെ.ജി.എം.സി.റ്റി.എ, ഭാരവാഹികളായ ഡോ: റ്റിജി തോമസ് ജേക്കബ്, ഡോ: ബിന്ദു, കെ.ജി.പി.എം.റ്റി.എ ഭാരവാഹി ഡോ: റ്റിനു രവി എബ്രഹാം, ഡോ: അര്‍ജ്ജുന്‍, ഡോ: ശ്രീക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍ക്കാരിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജാഥയില്‍ പങ്കെടുത്തത്.




Post a Comment

0 Comments