Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയ്ക്കിടെ നഴ്‌സിന്റെ കൈ പിടിച്ചു തിരിച്ച് ഒടിച്ചു



കോട്ടയം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയ്ക്കിടെ നഴ്‌സിന്റെ കൈ പിടിച്ചു തിരിച്ച് ഒടിച്ചു.മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന കുന്നോന്നി സ്വദേശിനിയായ നേഴ്‌സ് നേഖ ജോണിനാണ് രോഗിയുടെ അകമത്തില്‍ പരിക്കേറ്റത്. രോഗിക്ക് ഇന്‍ജക്ഷന്‍ എടുക്കുന്നതിനിടയില്‍ ഇന്‍ജക്ഷന്‍ ആവശ്യമില്ലെന്നു പറഞ്ഞാണ് രോഗി നഴ്‌സിന്റെ കൈപിടിച്ചു തിരിച്ചത്. കയ്ക്ക് വേദനയും നീരും ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കൈയ്യുടെ എല്ലുകള്‍ പൊട്ടിയതായി കണ്ടെത്തിയത്. മാസങ്ങളോളം ചികിത്സ വേണ്ടി വരുന്ന സാഹചര്യമാണുണ്ടായത് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ഡോ പി.കെ ബാലകൃഷ്ണന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. പരാതികളൊന്നും നല്‍കാതിരുന്ന നേഖയ്ക് ചികിത്സയ്ക്കായി ഏറെ ദിവസങ്ങള്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരും.  കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റുമരിച്ച സംഭവം ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന ചെറുതും വലുതുമായ അതിക്രമങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ്. പല സംഭവങ്ങളും പുറത്തറിയാതെ പോകുന്നതായി ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.




Post a Comment

0 Comments