Breaking...

9/recent/ticker-posts

Header Ads Widget

കോഴാ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷവും, ലക്ഷ്മീ-നരസിംഹ പൂജയും വ്യാഴാഴ്ച നടക്കും



കോഴാ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷവും, ലക്ഷ്മീ-നരസിംഹ പൂജയും വ്യാഴാഴ്ച നടക്കും. ജയന്തി ആഘോഷങ്ങള്‍ക്കു മുന്നോടിയായി തന്ന ഭാഗവത സപ്താഹ യജ്ഞം ബുധനാഴച  സമാപിച്ചു. ഭാഗവത സംഗ്രഹവും,  സ്വര്‍ഗ്ഗാരോഹണം, കല്‍ക്കി അവതാരം തുടങ്ങിയ ഭാഗങ്ങളും പാരായണം ചെയ്തു. നവീന്‍ ശങ്കര്‍ പാലഞ്ചേരിയായിരുന്നു യജ്ഞാചാര്യന്‍. നരസിംഹജയന്തി ദിനത്തില്‍ രാവിലെ വിശ്വരൂപം, നിര്‍മാല്യ ദര്‍ശനം, കദളിക്കുല സമര്‍പ്പണം എന്നിവ നടക്കും. പഞ്ചരത്‌ന കീര്‍ത്തനാലപനം കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി എന്നിവയും നടക്കും. ഉച്ചയ്ക്ക് 12 ന്  ലക്ഷ്മീ-നരസിംഹ പൂജാ ദര്‍ശനവും തുടര്‍ന്ന് പിറന്നാള്‍ സദ്യയും നടക്കും. പൂജകള്‍ക്ക് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി  അനൂപ് കേശവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വംവഹിക്കും.




Post a Comment

0 Comments