Breaking...

9/recent/ticker-posts

Header Ads Widget

വര്‍ഷാവര്‍ഷം കൂലി പുതുക്കി നിശ്ചയിക്കണം - കേരള സ്വതന്ത്ര നിര്‍മ്മാണ തൊഴിലാളി അസോസിയേഷന്‍



അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷാവര്‍ഷം കൂലി പുതുക്കി നിശ്ചയിക്കുകയും ഏകീകരിക്കുകയും ചെയ്യണമെന്ന് കേരള സ്വതന്ത്ര നിര്‍മ്മാണ തൊഴിലാളി അസോസിയേഷന്‍ (കെ.എസ്.എന്‍.എല്‍.എ. )ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം. ക്ഷേമനിധി ആനുകൂല്യങ്ങള്‍  മുഴുവന്‍ തൊഴിലാളികള്‍ക്കും  ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ 14 ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്നും കൂടുതല്‍ തൊഴിലാളികള്‍ സംഘടനയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.പ്രസിഡന്റ് പി.എസ് സോമന്‍, സെക്രട്ടറി ഫ്രാങ്ക്‌ളിന്‍ കെ.ജോസഫ്, ട്രഷര്‍ കെ.ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments