Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി



വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറിയ കെ.എസ്.ആര്‍.ടി.സി ബസ്സിനു മുകളിലേയ്ക്ക് വൈദ്യുതി ലൈനുകള്‍ വീണത് ആശങ്കയ്ക്ക് ഇടയാക്കി. എം.സി റോഡില്‍ പുതുവേലി കൊക്കോ ജംഗ്ഷനു സമീപമാണ് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി  ലോ ഫ്‌ളോര്‍ ബസ് അപകടത്തില്‍ പെട്ടത്. ലൈനുകള്‍ ബസിനു മുകളില്‍ വീണതോടെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി  ബസ്സാണ് അപകടത്തില്‍ പെട്ടത് പുലര്‍ച്ചെ 12.30 യോടെയായിരുന്നു. അപകടം.കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു.




Post a Comment

0 Comments