Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരളാ വിശ്വകര്‍മ്മ മഹാസഭ കടപ്ലാമറ്റം ശാഖയുടെ വാര്‍ഷിക യോഗവും, കുടുംബ സംഗമവും



അഖില കേരളാ വിശ്വകര്‍മ്മ മഹാസഭ കടപ്ലാമറ്റം 274-ാം നമ്പര്‍ ശാഖയുടെ വാര്‍ഷിക യോഗവും, കുടുംബ സംഗമവും  കടപ്ലാമറ്റം സഹകരണ ബാങ്ക് ഹാളില്‍ നടന്നു. അഖില കേരളാ വിശ്വകര്‍മ്മ മഹാസഭാ സംസ്ഥാന  ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എസ്. മനോഹരന്‍  ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി യു.ആര്‍. മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. മീനച്ചില്‍  യൂണിയന്‍ പ്രസിഡണ്ട് റ്റി  എസ്.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍,  മുതിര്‍ന്ന ശാഖാ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ബീന തോമസ്, താലുക്ക് യുണിയന്‍ പ്രതിനിധി വി.കെ സദാശിവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കടപ്ലാമറ്റം ശാഖാ പ്രസിഡണ്ട് എം.സി.രാജേഷ്, സെക്രട്ടറി സി.കെ.ഷിജു  ശാഖ ട്രഷറര്‍ എ.എന്‍ രാജപ്പന്‍, സി.വി സോമന്‍, എ.വി സുരേന്ദ്രന്‍,കെ.കെ. ബാബു, അശ്വതി ബിജോ, മജ്ജുഷ സജീവ്, കുമാരി അശ്വതി രാജേഷ്,  ചന്ദ്രമ്മ രാജു, ഷീബാ രാജേഷ്,  മനോജ് കുരിക്കാട്ടില്‍,സി.വി  തങ്കച്ചന്‍   എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശാഖാ അംഗങ്ങളും,  കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.




Post a Comment

0 Comments