എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏറ്റുമാനൂരില്‍ സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ മേഖലയിലും വിദ്യാഭ്യാസമേഖലയിലും അടക്കം രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിക്കുവാന്‍ എല്‍ഡിഎഫിന്റെ ഭരണകാലത്ത് കഴിഞ്ഞതായി വി. എന്‍. വാസവന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് പോലും കേരളത്തിന്റെ ഭരണ സംവിധാനത്തെയും നേട്ടങ്ങളെയും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ നേതാവ് വി വൈ പ്രസാദ് അധ്യക്ഷനായിരുന്നു.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യു, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് വി.കെ സന്തോഷ്‌കുമാര്‍, എല്‍ഡിഎഫ് നേതാക്കളായ ജോസ് ഇടവഴിക്കല്‍, ഇ.എസ്.ബിജു, കെ എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി റാലിയുംഉണ്ടായിരുന്നു





0 Comments