Breaking...

9/recent/ticker-posts

Header Ads Widget

ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്കും താക്കോല്‍ നല്‍കി ഉദ്ഘാടനം നടത്തിയതായി ആക്ഷേപം



ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്കും താക്കോല്‍ നല്‍കി ഉദ്ഘാടനം നടത്തിയതായി ആക്ഷേപം. മരങ്ങാട്ടുപള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയാണ് ആക്ഷേപമുന്നയിച്ചത്. ജില്ലയില്‍ 625 വീടുകളുടെ പൂര്‍ത്തികരണ പ്രഖ്യാപനവും, താക്കോല്‍ ദാനവും വ്യാഴാഴ്ച്ച വൈകീട്ട് മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. മരങ്ങാട്ടുപള്ളിയില്‍ 23 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. ഇവയില്‍ പലതും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലാണെന്നും നിര്‍മാണം മുടങ്ങിയവയുമുണ്ടെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസ് പറഞ്ഞു. ഫയലുകള്‍ മാത്രം പരിശോധിച്ച് കണക്കിലെ കളികള്‍ കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം ഉയര്‍ത്തിക്കാണിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.




Post a Comment

0 Comments