Breaking...

9/recent/ticker-posts

Header Ads Widget

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഭരണങ്ങാനത്തെത്തി



മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ എത്തി. ആദ്യമായാണ് ഓര്‍ത്തഡോക്സ് സഭാ തലവന്‍ ഭരണങ്ങാനത്തെത്തുന്നത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ഥന നടത്തിയ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അല്‍ഫോന്‍സാമ്മയുടെ മാതൃകാപരമായ വിശുദ്ധ ജീവിതത്തെ അനുസ്മരിച്ചു. 

ഭരണങ്ങാനത്തെത്തിയ ബാവയ്ക്കു പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് എന്നിവരും ബാവയോടൊപ്പമുണ്ടായിരുന്നു. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍.ജോസഫ് തടത്തില്‍, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍, ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോണ്‍സണ്‍ പുള്ളീറ്റ് തുടങ്ങിയവരും എത്തിയിരുന്നു.




Post a Comment

0 Comments