Breaking...

9/recent/ticker-posts

Header Ads Widget

ശ്രീബലി ബിംബവുമായുള്ള രഥ ഘോഷയാത്രയ്ക്ക് സ്വീകരണം നല്കി



ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ദേശപ്പറ എഴുന്നള്ളിപ്പിനായി ഭക്തജനങ്ങള്‍ സമര്‍പ്പിച്ച  ശ്രീബലി ബിംബം വഹിച്ചുകൊണ്ടുള്ള രഥ  ഘോഷയാത്ര നടന്നു.  മണിമലക്കാവിലമ്മക്ക് ഭക്തജനങ്ങള്‍ സമര്‍പ്പിച്ച ശ്രീബലി ബിംബം  മാന്നാറില്‍ നിന്നും രാവിലെ രഥഘോഷയാത്രയായി പുറപ്പെട്ട് വൈകിട്ട്  ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.തുടര്‍ന്ന് വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ മാടപ്പാട്, തണ്ടുവള്ളി, കറ്റോട്, കക്കയം കാണിക്കവഞ്ചി, കണ്ണംപുര എന്നിവടങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പട്ടര്‍മഠം ആല്‍ത്തറയില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിയത് ആരംഭിക്കുന്നത്. ഏറ്റുമാനൂര്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പ്രൊഫസര്‍ പി.എസ് ശങ്കരന്‍ നായര്‍, വൈസ് പ്രസിഡന്റ്  എം സജയകുമാര്‍, സെക്രട്ടറി  സോമന്‍ ഗംഗാധരന്‍,ക്ഷേത്രം ജീവനക്കാര്‍, മണിമല കാവ് ദേവീക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് ശിവശങ്കരന്‍ നായര്‍,  സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍,സുരേഷ് കൊറ്റോത്ത്,   ദിനേശന്‍ പുളിക്കപറമ്പില്‍,  മോഹനന്‍ ആലയ്ക്കല്‍, രക്ഷാധികാരി ധനൂപ് മുല്ലൂര്‍  എന്നിവരും സന്നിഹിതരായിരുന്നു.




Post a Comment

0 Comments