Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം എന്‍എസ്എസ് കരയോഗത്തിന്റെ നവതി ആഘോഷം



മാന്നാനം എന്‍എസ്എസ് കരയോഗത്തിന്റെ നവതി ആഘോഷം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോക്ടര്‍ സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്തു... ജീവിത വഴിയിലെ പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ കരുത്തു പകര്‍ന്നത് കരയോഗത്തില്‍ നിന്നും ലഭിച്ച അറിവുകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കരയോഗം പ്രസിഡണ്ട് ജയപ്രകാശ് കെ നായര്‍ അധ്യക്ഷനായിരുന്നു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മാടവന ബാലകൃഷ്ണപിള്ളമുന്‍ കരയോഗം ഭാരവാഹികളെ ആദരിച്ചു.എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് ബി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി, പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എ എം രാധാകൃഷ്ണന്‍ ആശ്രയ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു. കരയോഗം ഭാരവാഹികളായ 1 ഡോക്ടര്‍ അനില്‍കുമാര്‍, ബി.വിപിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments