മരങ്ങാട്ടുപിള്ളി ടൗണില്‍ വെയിറ്റിംഗ് ഷെഡിനു സമീപം കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് ദുരിതമാകുന്നു. ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി വലിയ കലുങ്ക് വീതിയില്‍ നിര്‍മ്മിച്ചെങ്കിലും വെള്ളമൊഴുകിപ്പോകാനുള്ള ഓടകള്‍ ശുചീകരിക്കാനോ, ആഴം കൂട്ടാനോ നടപടി സ്വീകരിച്ചില്ല. ഇരുവശങ്ങളും തുറന്നു കിടക്കുന്നത് യാത്രാതടസ്സത്തിനും കാരണമാകുന്നുണ്ട്. കലുങ്കിനെക്കാള്‍ ഉയരത്തില്‍ ഓടകള്‍ സ്ഥിതി ചെയ്യുമ്പോള്‍ റോഡിനടിയില്‍ ഒരു മഴ വെളള സംഭരണിയായി മാറിയിരിക്കുയാണ് കലുങ്ക്. വെള്ളമൊഴുകിപ്പോകാനുള്ള സൗകര്യമൊരുക്കാതെ അശാസ്ത്രീയമായാണ് കലുങ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും ആക്ഷേപമുയരുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്തത് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരെയും ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്.
0 Comments