Breaking...

9/recent/ticker-posts

Header Ads Widget

ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ച്, എട്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു



മാമ്പഴം ചോദിച്ചു വീട്ടിലെത്തിയവര്‍  ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ  ആക്രമിച്ച്, എട്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു. 75 കാരിയായ കോട്ടയം ഉഴവൂര്‍ കുഴിപ്പള്ളില്‍ ഏലിയാമ്മ ജോസഫിന്റെ ആഭരങ്ങളാണ് രണ്ടഗ സംഘം കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. വീട്ടിലെത്തിയ രണ്ടു പേര്‍ കുടിക്കാന്‍ കഞ്ഞിവെള്ളം ആവശ്യപ്പെട്ടു. കഞ്ഞിവെള്ളം ഇല്ലെന്ന് പറഞ്ഞതോടെ മുറ്റത്തെ മാവിലെ  മാമ്പഴം വേണമെന്നായി.  മാമ്പഴം എടുക്കാനായി വീടിനുള്ളിലേക്ക് കയറിയ വയോധികക്ക് പിന്നാലെ എത്തിയ ആള്‍ വീടിനുള്ളില്‍ വച്ച് ഏലിയാമ്മയെ ബലമായി കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി  കയ്യില്‍ കിടന്ന ആറു വളകളും രണ്ടു മോതിരവും ബലം പ്രയോഗിച്ചു ഊരി എടുക്കുകയായിരുന്നു. വയോധികയുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും യുവാക്കള്‍ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു. എഴുപത്തഞ്ചുകാരിയായ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം. കുറവിലങ്ങാട്  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ CCTV ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ട് പോലീസ് അന്വേഷണംതുടരുകയാണ്.





Post a Comment

0 Comments