ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നീണ്ടൂര്‍ പഞ്ചായത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് നെല്‍ വിത്ത് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യാ രാജന്‍ നെല്‍വിത്ത് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രദീപ്കുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂര്‍, ജെയിംസ് കുര്യന്‍, സബിത ജോമോന്‍, ബിന്നു എ.എം, കെ.കെ. ഷാജിമോന്‍, പാടശേഖരസമിതി പ്രതിനിധി കുഞ്ഞുമോന്‍ തോട്ടുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുല്‍ ജി കൃഷ്ണന്‍, നീണ്ടൂര്‍ കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 25% സബ്‌സിഡിയോടെ ജയാ നെല്‍വിത്തുകള്‍ ആണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്.





0 Comments