സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 20, എന്‍.ജി.ഒ സംഘിന്റെ നേതൃത്വത്തില്‍ വഞ്ചനാദിനമായി ആചരിച്ചു. പാലാ സിവില്‍ സ്റ്റേഷനു മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ എന്‍.ജി.ഒ സംഘ് സംസ്ഥാന സമിതിയംഗം എം.എസ് ഹരികുമാര്‍ ഉദലാടനം ചെയ്തു. കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക, മെഡിസെപ്പ് പദ്ധതി സര്‍ക്കാര്‍ വിഹിതം കൂടി ഉള്‍പ്പെടുത്തി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ ധര്‍ണ്ണ. സാമ്പത്തിക പരാധീനതയുടെ പേരില്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും കെ.എസ്.ആര്‍.ടി.സിയിലേതുപോലെ ശമ്പളം നിഷേധിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ജില്ലാപ്രസിഡണ്ട് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.എസ്.പ്രസാദ്, അഡ്വ.ഡി.പ്രസാദ്, ജില്ലാ സെക്രട്ടറി പി.എ.മനോജ് കുമാര്‍, ബി.എം.എസ് മേഖലാ പ്രസിഡണ്ട് ആര്‍.ശങ്കരന്‍ കുട്ടി, കെ.എസ്. ശിവദാസന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആര്‍.സുനില്‍കുമാര്‍, ഫെറ്റോ ജില്ലാ സെക്രട്ടറി കെ.സി.ജയപ്രകാശ്, എ.എന്‍.ബാബു, പി.ജി. രഞ്ജിത്ത്, കെ.ആര്‍.ഷിബു, നവനീത്, എം.എസ്.വിനോദ് , വി.പി.രഘുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments