Breaking...

9/recent/ticker-posts

Header Ads Widget

പുതിയ റോഡിന്റെ നിര്‍മാണത്തിന് തുടക്കമായി..



പൈക വട്ടന്താനം നിവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് പുതിയ റോഡിന്റെ നിര്‍മാണത്തിന് തുടക്കമായി. നാല്‍പതോളം വീട്ടുകാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന റോഡ് ശോച്യാവസ്ഥയിലായിരുന്നു. മാണി സി കാപ്പന്‍ എം.എല്‍.എ മുന്‍ കൈയെടുത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. നടത്തുന്നത്. ആശുപത്രിപ്പടിയില്‍ നിന്ന് വട്ടന്താനം വരെ പോവുന്ന കൊണ്ടുപ്പറമ്പില്‍ കള്ളിവയലില്‍ പാപ്പന്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം. മാണി സി കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷനായിരുന്നു. വാര്‍ഡംഗം മാത്യൂസ് പെരുമനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. തോമാച്ചന്‍ പാലക്കുടിയില്‍, ടോജോ കോഴിയാറ്റുകുന്നേല്‍, അഡ്വ. ജോസ് തെക്കേല്‍, വിന്‍സന്റ് തോണിക്കല്ലില്‍, റ്റി.വി. ജോസഫ് തകിടിയേല്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments