പാലാ-തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയില്‍ പിക് അപ് വാനും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ഉണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴയില്‍ നിന്നും നെയ്യാറ്റിന്‍ കരയിലേക്ക് പോകുകയായിരുന്ന ലോറിയും തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന പിക് അപ്പ് വാനുമാണ് കുട്ടിയിടിച്ചത്. തൊടുപുഴ സ്വദേശികളായ ബിനോയ്, ഷെരീഫ് എന്നിവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റോഡില്‍ നിന്നും നീക്കി ഗതാഗത തടസ്സംഒഴിവാക്കി.





0 Comments