പാലാ അല്‍ഫോന്‍സ കോളേജിന് ജി.വി രാജ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കോളേജിനുള്ള ജി.വി രാജ പുരസ്‌കാരമാണ് മുഖ്യമന്ത്രി നല്‍കിയത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സമ്മാനദാന ചടങ്ങ് നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ റെവ ഫാദര്‍ ഡോക്ടര്‍ ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ.സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോക്ടര്‍ സിസ്റ്റര്‍ മഞ്ജു കുരുവിള, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരായ ഡോക്ടര്‍ തങ്കച്ചന്‍ മാത്യു, ഡോ.സിനി തോമസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചസ് ആയ നവാസ് വാഹിബ് , പൊന്നി ജോസ്, വിപിന്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു. കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി സ്വാഗതം ആശംസിച്ചു. 2020- 21 അധ്യയന വര്‍ഷത്തെ അത്‌ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, ഹാന്‍ഡ് ബോള്‍, പവര്‍ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിംഗ്, തൈഖോണ്ട തുടങ്ങിയ ഇനങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ഫോന്‍സാ കോളേജിന് അവാര്‍ഡ് ലഭിച്ചത്. അല്‍ഫോന്‍സാ കോളേജ് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി കായികതാരങ്ങളുടെ പരിശീലന കേന്ദ്രമായി മാറിയിരുന്നു.





0 Comments