ദളിത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷം നടത്തി. പാലായില്‍ നടന്ന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. പിന്നോക്ക സമൂഹത്തിന് കൂടുതല്‍ ക്ഷേമം ഉറപ്പാക്കുന്ന വിധം പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.പറഞ്ഞു. കേരള ദളിത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന്‍ അള്ളുംപുറം അദ്ധ്യക്ഷത വഹിച്ചു.സര്‍ക്കാര്‍ ജോലിക്കായുള്ള സംവരണ ക്രമത്തില്‍ കാലോചിതമായ മാററങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു.വൈക്കത്ത് സവര്‍ണ്ണ പീഢനത്തിന് ഇരയായ ദളിത് വിഭാഗക്കാരനായ ആമയാടി തേവന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ഉഷാലയം ശിവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസ് ടോം, ബേബി ഉഴുത്തുവാല്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു, സിജു സെബാസ്റ്റ്യന്‍, മഞ്ജു ബിജു, കെ പി .പീറ്റര്‍, കെ കെ ബാബു, സിബി അഗസ്റ്റിന്‍ സനില്‍ പാല , ചെങ്ങളം ജോര്‍ജ്, ലാലു മലയില്‍, രാജു കുഴിവേലി, ജോസുകുട്ടി പൂവേലി, ജയ്‌സണ്‍ മാന്തോട്ടം, മാത്യു കുട്ടി കുഴിഞ്ഞാലി, ജോര്‍ജ് വേരാനാകുന്നേല്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
0 Comments