Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ നടന്നു വരുന്ന സിനിമാ ചിത്രീകരണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി



പാലായില്‍ നടന്നു വരുന്ന സിനിമാ ചിത്രീകരണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. പാലാ സബ്ജയിലിനു സമീപം റോഡ് ബ്ലോക്ക് ചെയ്ത ഷൂട്ടിംങ് നടത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്. ഇതോടൊപ്പം സബ് ജയിലിന്റെ ബോര്‍ഡ് മാറ്റി ഷൂട്ടിംങ് നടത്തുന്നതിനെക്കുറിച്ചും പരാതി ഉയര്‍ന്നു. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് പാലായില്‍ നടക്കുന്നത്. പാലായില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പാലായിലെ  ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രവര്‍ത്തിക്കണമെന്ന് നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ആവശ്യപ്പെട്ടു. സിനിമ ചിത്രീകരണത്തിന് നഗരസഭ അനുമതി നല്‍കിയത് ജനങ്ങളെ വെല്ലുവിളിക്കാനുള്ള അനുമതിയല്ലെന്നും മറിച്ച് കലാരംഗം പ്രോത്സാഹിപ്പിക്കുന്ന പാലായുടെ പാരമ്പര്യം ആണെന്നും  ജോസിന്‍ ബിനോ  പറഞ്ഞു.നിയമ വിരുദ്ധമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുവാന്‍ നഗരസഭ അനുവദിക്കില്ല. അതുപോലെ ജയില്‍ നിയമങ്ങള്‍ പാലിക്കാതെ പാലാ സബ് ജയിലിന്റെ പേര് പോലും മാറ്റിയുള്ള നിയമ വിരുദ്ധ പ്രവൃത്തികള്‍ക്ക് നഗരസഭ കൂട്ടു നില്‍ക്കില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പ്രശ്‌നം ചൂണ്ടിക്കാട്ടി നഗരസഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.






Post a Comment

0 Comments