നഗര മധ്യത്തില്‍ കീരിയും, പാമ്പും തമ്മിലുള്ള ഫൈറ്റ് കാണികള്‍ക്ക് കൗതുകക്കാഴ്ചയായി. പാലായില്‍ മെയിന്‍ റോഡിനോടു ചേര്‍ന്ന് കിസ്‌കോ ലാബിനു സമീപത്തെ ഇടവഴിയിലായിരുന്നു പരമ്പരാഗത വൈരികള്‍ ഏറ്റുമുട്ടിയത്. കീരിയുടെ അക്രമണത്തില്‍ മൂര്‍ഖന്‍ അല്‍പം തളര്‍ന്നപ്പോഴേക്കും കാഴചക്കാര്‍ കൂടി. ഇതോടെ യുദ്ധം മതിയാക്കി കീരി മടങ്ങി. ടൗണ്‍ഹാളില്‍ അദാലത്തില്‍ പങ്കെടുക്കാനെത്തിയ വനം വകുപ്പുദ്യോഗസ്ഥര്‍ സ്‌നേക് കാച്ചേഴ്‌സിനെ വിളിച്ച് മൂര്‍ഖനെ പിടികൂടി. തലയ്കു പരിക്കുള്ള മൂര്‍ഖനെ വനം വകുപ്പുദ്യോഗസ്ഥര്‍ കൊണ്ടുപോകുകയായിരുന്നു.





0 Comments