പാലാ നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 2022-23 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പഠനോപകരണ വിതരണം നടന്നത്. നഗരസഭ കൗണ്‍സില്‍ ഹാളില്‍ വിതരണ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വഹിച്ചു. ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള ശ്രവണസഹായി, വാക്കിംഗ് സ്റ്റിക്ക് എന്നിവയും വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്, കൗണ്‍സിലന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments