Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ റോഡിലേയ്ക്കിറക്കി പന്തലിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍



സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കായി പാലായില്‍ റോഡിലേയ്ക്കിറക്കി പന്തലിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍. ളാലം പാലം ജംഗ്ഷനിലെ ബസ് ബേയ്ക്കു സമീപമാണ് റോഡിലിറക്കി പന്തലിട്ടത്. ഇത് യാത്രക്കാരെ വലയ്കുകയാണെന്ന് ലിജിന്‍ ലാല്‍ പറഞ്ഞു. മേയ് ദിനാഘോഷത്തിനും ഇത്തരത്തില്‍ റോഡിലിറക്കി പന്തലിട്ടിരുന്നു. ഗതാഗത തടസ്സമുണ്ടാകുമെന്നറിഞ്ഞ് കൊണ്ട് സിനിമാ ചിത്രീകരണത്തിനായി റോഡ് അനുവദിച്ചു നല്‍കുകയും പ്രശ്‌നം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കുകയുമാണ് നഗരസഭയിലെ LDF ഭരണ സമിതി ചെയ്തത്. നഗരസഭാ കാര്യാലയത്തിനു തൊട്ടു മുമ്പില്‍ യാത്രാക്ലേശമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ പന്തലിടാനനുവദിച്ച നഗരസഭയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ലിജിന്‍ലാല്‍ പറഞ്ഞു.




Post a Comment

0 Comments