മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും ഒഴികെ കേരളത്തില്‍ മറ്റാര്‍ക്കും സുരക്ഷയില്ലെന്ന് സജി മഞ്ഞക്കടമ്പില്‍. കൊട്ടാരക്കരയില്‍ വന്ദന എന്ന യുവ ഡോക്ടര്‍ മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായ പ്രതിയുടെ കുത്തേറ്റ് ദാരുണമായി മരിക്കുവാന്‍ ഇടയായത് സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. മയക്കുമരുന്നിന് അടിമയായ പ്രതിയെ വിലങ്ങു വെക്കാതെയും മതിയായ സുരക്ഷ ഇല്ലാതെയും വൈദ്യ പരിശോധനയ്ക്ക് വനിതാ ഡോക്ടറുടെ മുമ്പില്‍ ഹാജരാക്കിയ പോലീസിന്റെ നിരുത്തരവാദിപരമായ നടപടിയും , ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുവാന്‍ ആരോഗ്യവകുപ്പ് തയാറാകത്തതുമാണ് ദാരുണ സംഭവത്തിന് കാരണമെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കേരളത്തിലെ പോലീസിനെ മുഴുവനും, മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും മാത്രം കോടികള്‍ മുടക്കി സുരക്ഷ ഒരുക്കാന്‍ നിയോഗിച്ചിരിക്കുന്നതിനാല്‍ മന്ത്രിമാര്‍ക്ക് മാത്രമെ സുരക്ഷയുള്ളു എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു സുരക്ഷിതവും ഇല്ലാതായിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.





0 Comments