Breaking...

9/recent/ticker-posts

Header Ads Widget

പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിച്ച് തരണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹ സമരം നടത്തി.



പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിച്ച് തരണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണവേദിയുടെ നേത്യത്വത്തില്‍ പെരുവയില്‍ സത്യാഗ്രഹ സമരം നടത്തി. ജനകീയ പ്രതികരണവേദി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രാജു തെക്കേക്കാലായില്‍ പെരുവ ജംഗ്ഷന് സമീപത്ത് നിന്നും ഗ്യാസ് കുറ്റി തലയിലേന്തി ജംഗ്ഷനില്‍ തീര്‍ത്ത താല്‍ക്കാലിക ഗ്യാസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിച്ചാണ് സമരപരിപാടികള്‍ ആരംഭിച്ചത്. ഡെലിവറി ചാര്‍ജ്ജും അധികചാര്‍ജ്ജും നല്‍കിയിട്ടും പാചകവാതകത്തിനു വേണ്ടി വഴി വക്കില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. വാഹനങ്ങളില്‍ ഗ്യാസ് കുറ്റികള്‍ കയറ്റുന്നത് വിലക്കിയ സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടി വന്നതോടെ പൊതു ജനം കഷ്ടപ്പെടുകയാണ്. പ്രശ്‌നത്തില്‍ അധികാരികള്‍ അടിയന്തിരമായി ഇടപെട്ട് പാചക വാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ പ്രതികരണവേദി  സമരമാരംഭിച്ചിരിക്കുന്നത്. സമരപ്പന്തലില്‍ വച്ച് മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനത്തിന് ഒപ്പ് ശേഖരണവും നടത്തി.സമര പരിപാടിക്ക് ജനകീയ പ്രതികരണ വേദി ജില്ലാ കോര്‍ഡിനേറ്റര്‍ ബൈജു ചെത്തുകുന്നേല്‍, ടി.ആര്‍.ജയകുമാര്‍, കാരിക്കോട്, നാട്ടൊരുമ പ്രസിഡന്റ് ജോബി, ജയന്‍ മൂര്‍ക്കാട്ടില്‍, അഡ്വ.രാജ് മോഹന്‍, സിജു തേനാംകുഴി തുടങ്ങിയവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments