Breaking...

9/recent/ticker-posts

Header Ads Widget

വഴിയരികില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.



വഴിയരികില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കല്‍ ജാനുമോന്‍ (44) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ മാസം പതിനൊന്നാം തീയതി  മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ  മോട്ടോര്‍സൈക്കിളില്‍ എത്തി  ആക്രമിക്കുകയും, യുവാവിന്റെ കയ്യിലുണ്ടായിരുന്ന  24,800 രൂപ ബലമായി പിടിച്ചു പറിച്ചുകൊണ്ട് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ ഒരാളായ മെയ്‌മോനെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ജാനുമോനു വേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള  അന്വേഷണസംഘം   ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് ഗാന്ധി നഗര്‍ സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ സുധി കെ.സത്യപാല്‍, മനോജ് പി.പി, സി.പി.ഒ മാരായ പ്രവീനോ,രാകേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്  ചെയ്തു.





Post a Comment

0 Comments