പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും സെന്റ് അഗസ്റ്റിന്‍ എല്‍.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ കായിക പഠന പദ്ധതി ആരംഭിച്ചു.നൂറുവര്‍ഷം പൂര്‍ത്തിയായ സ്‌കൂളില്‍ നടപ്പിലാക്കുന്ന ഉദയം - 2023 കര്‍മ്മപദ്ധതികളുടെ ഭാഗമായിട്ടാണ് കായിക പഠന പരിശീലന പരിപാടി ആരംഭിച്ചത്. ഫുട്‌ബോള്‍ ,വോളിബോള്‍ ,നെറ്റ് ബോള്‍, ക്രിക്കറ്റ്, ചെസ്സ് , അതലറ്റിസ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് വേളൂപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദ്രോണാചാര്യ കെ .പി തോമസ് കായിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കായിക പരിശീലനത്തിന് മുഖ്യ പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.ഫാ.ജോസഫ് കുറുപ്പശ്ശേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി ,മെമ്പര്‍ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍ , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്സി , ഹെഡ്മാസ്റ്റര്‍ അജി വി. ജെ, ഡോക്ടര്‍ സുനില്‍ തോമസ്, ജോസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments