Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആറാമത് വാര്‍ഷിക സമ്മേളനം നടന്നു



രാമപുരത്ത് പ്രവര്‍ത്തിക്കുന്ന മഹാത്മാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആറാമത് വാര്‍ഷിക സമ്മേളനം രാമപുരം ഫൊറോനാ പള്ളി വികാരിയും മാര്‍ ആഗസ്തീനോസ് കോളേജ് മാനേജരുമായ റവ. ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനരായ ക്യാന്‍സര്‍-കിഡ്‌നി രോഗികള്‍ക്ക് ട്രസ്റ്റ് നല്‍കി വരുന്ന സഹായങ്ങള്‍ അവര്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.  സമ്മേളനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ നിര്‍ദ്ധന രോഗികള്‍ക്ക് ധനസഹായ വിതരണം രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, കേണല്‍ കെ.എന്‍.വി ആചാരി കണ്ണനാട്ട്, മീനാക്ഷി ലക്ഷ്മികൃപ വൈക്കം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സുജാത ഷാജി, മനോജ് ചീങ്കല്ലേല്‍, പി.എ മുരളി,  എം.ആര്‍ രാജു, എം.റ്റി ജാന്റീഷ്, ദീപു സുരേന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. മീനാക്ഷി ലക്ഷ്മികൃപ വൈക്കം, കേണല്‍ കെ.എന്‍.വി ആചാരി കണ്ണനാട്ട്, എം.ആര്‍ രാജു എന്നിവരെ സമ്മേളനത്തില്‍ വെച്ച് ട്രസ്റ്റ് മൊമെന്റോ നല്‍കി ആദരിച്ചു.




Post a Comment

0 Comments