Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം എസ്‌ഐ ജോബി ജോര്‍ജിന് സഹപ്രവര്‍ത്തകരുടെ അന്ത്യാഞ്ജലി.



ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണുമരിച്ച രാമപുരം എസ്‌ഐ ജോബി ജോര്‍ജിന് സഹപ്രവര്‍ത്തകരുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ശനിയാഴ്ച രാത്രിയാണ് രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൊന്‍കുന്നം ഇരുപതാം മൈല്‍ കടുക്കാമല വാഴേപ്പറമ്പില്‍ ജോബി ജോര്‍ജ് കെട്ടിടത്തിനു മുകളില്‍ നിന്നും താഴെ വീണു മരണമടഞ്ഞത്. 2 മണിയോടെ ജോബി ജോര്‍ജിന്റെ മുതദേഹം രാമപുരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.  നിറഞ്ഞ കണ്ണുകളോടെയാണ് സഹപ്രവര്‍ത്തകര്‍ യാത്രാമൊഴിയേകിയത്. മന്ത്രി റോഷി അഗസ്റ്റ്യന്‍, പാലാ dysp AJ തോമസ് , ജനപ്രതിനിധികള്‍ , വിവിധ സംഘടനാ നേതാക്കള്‍,  വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നിരവധിപേര്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അര മണിക്കൂര്‍ നീണ്ട പൊതു ദര്‍ശനത്തിന് ശേഷം സഹപ്രവര്‍ത്തകര്‍ ഔദ്യോഗിക ബഹുമതിയോടെ ഗാര്‍ഡ് ഓഫ് ഹോണര്‍ അര്‍പ്പിച്ചാണ് പൊന്‍കുന്നത്തെ വസതിയിലേയ്ക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സജേഷ് ശശി, രാമപുരം ലോക്കല്‍ സെക്രട്ടറി എം ടി ജാന്റീഷ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പെരുന്നക്കോട്ട്, സണ്ണി പുതിയിടം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബൈജു പുതിയിടത്തു ചാലില്‍, ഡിസിസി സെക്രട്ടറി സി ടി രാജന്‍, രഞ്ജിത്ത് ജി മീനാ ഭവന്‍ തുടങ്ങിയവരും അന്ത്യാഞ്ജലിഅര്‍പ്പിച്ചു.




Post a Comment

0 Comments