Breaking...

9/recent/ticker-posts

Header Ads Widget

സേവാഭാരതി കോട്ടയം ജില്ലയില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.



വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങളുമായി സേവാഭാരതി കോട്ടയം ജില്ലയില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 25-ാം വാര്‍ഷികാഘോഷ പരിപാടികള്‍ കോട്ടയം കെ.പി.എസ്  മേനോന്‍ ഹാളില്‍ നടന്നു.. സേവാമൃതം വാര്‍ഷികാഘോഷ സമ്മേളനംമുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്, ഉദ്ഘാടനം ചെയ്തു. കോട്ടയം സേവാഭാരതി പ്രസിഡന്റ് രവികുമാര്‍ അധ്യക്ഷനായിരുന്നു. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍, സേവാ സന്ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റ്റി.കെ.  ജയകുമാര്‍, പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ആമുഖ പ്രഭാഷണം നടത്തി. സേവാഭാരതി കോട്ടയം ജില്ല അദ്ധ്യക്ഷന്‍ ഡോ. ഇ.പി കൃഷ്ണന്‍ നമ്പുതിരി, രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം ഖണ്ഡ് സംഘചാലക് പി.ബി. ശ്യാമപ്രസാദ്, പി.പി ഗോപാലകൃഷ്ണന്‍, ഡി ഹരി  നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സേവന രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങില്‍  ആദരിച്ചു. ഡോ വി.എല്‍ ജയപ്രകാശ്, ഡോ പി.വി വിശ്വനാഥന്‍ നമ്പൂതിരി, വി.എസ് ഷീലാ റാണി, കെ.എ അനീഷ്, പി.ജി ബാലകൃഷ്ണപിള്ള, ശശാങ്കന്‍, പി.സി മുകുന്ദകുമാര്‍ തുടങ്ങിയവര്‍ ആദരങ്ങളേറ്റുവാങ്ങി.




Post a Comment

0 Comments