Breaking...

9/recent/ticker-posts

Header Ads Widget

എസ്പിസി പാസിംഗ് ഔട്ട് പരേഡ്



കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടന്നു.   രണ്ടുവർഷക്കാല ത്തെ പരിശീലനo പൂർത്തിയാക്കിയ 44 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.   സെന്റ്.മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽ  നടന്ന വർണ്ണാഭമായ ചടങ്ങിൽ കടുത്തുരുത്തി എംഎൽഎ അഡ്വ.മോൻസ് ജോസഫ്  സല്യൂട്ട് സ്വീകരിച്ചു. അച്ചടക്കമുള്ള ഉത്തമ പൗരന്മാരെവാർത്തെടുക്കുവാൻ സ്റ്റുഡന്റ് പോലീസ് കേടറ്റ് പദ്ധതി യ്ക്ക് കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ അബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സൈനമ്മ സാജു, കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സജീവ് ചെറിയാൻ, കടുത്തുരുത്തി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി എലിസബത്ത്, സ്കൂൾ പിടിഎ പ്രസിഡന്റ്  എബി കുന്നശ്ശേരി, സ്കൂൾ പ്രിൻസിപ്പൽ സീമ സൈമൺ, പ്രധാന അധ്യാപിക സുജാ മേരി തോമസ് എന്നിവർ പ്രസംഗിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിനോ തോമസ്, ബിൻസി മോൾ ജോസഫ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ റോജിമോൻ വി വി, അനില ബാബു, എബി ഷൈജു, ടിമി ടോമി, ആര്യൻ പി സജയ്, ഡൽനാ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി. ചടങ്ങിൽ മികച്ച കേഡറ്റ് കളെ ആദരിച്ചു



Post a Comment

0 Comments