Breaking...

9/recent/ticker-posts

Header Ads Widget

പരീക്ഷാ വിജയികളെയും, അവാര്‍ഡ് ജേതാക്കളെയും അനുമോദിച്ചു



മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ കാഞ്ഞിരമുകളേല്‍ സാംസ്‌ക്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില്‍  എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ആദര്‍ശ് ആര്‍ നായര്‍, അനഘ എ, നയന നായര്‍,  ജ്യോതിക നായര്‍ എന്നി വിദ്യാര്‍ത്ഥികളെയും, മഹാകവി അക്കിത്തം സ്മാരക സാഹിത്യ  പുരസ്‌കാരം നേടിയ കവിയത്രിമാരായ ജയന്തി ജയകുമാറിനെയും, ശാന്ത സോമകുമാറിനെയുമാണ് ആദരിച്ചത്. നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണ വിതരണവും നടത്തി. ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും  നടന്നു. അനുമോദനയോഗം വാര്‍ഡ് മെമ്പര്‍ മഞ്ജു അനില്‍ ഉദ്ഘാടനം  ചെയ്തു. സാംസ്‌കാരിക നിലയം പ്രസിഡന്റ്  കെ.കെ. കരുണാകരന്‍  അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈക്കം താലൂക്ക് ലൈബ്രറി  പ്രസിഡന്റ്  ടി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക നിലയം സെക്രട്ടറി  മനു കെ തങ്കപ്പന്‍, റ്റി. സതീശന്‍, സോമകുമാര്‍, കെ.കെ രാഘവന്‍,  ബിജു കാഞ്ഞിരമുകളേല്‍, അജികുമാര്‍, പീറ്റര്‍ നായിക്കാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.  കടുത്തുരുത്തി സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ ലഹരി വിമുക്ത ക്ലാസ്സ് നയിച്ചു.





Post a Comment

0 Comments