താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് പാലാ നഗരസഭ ആദരാഞ്ജലിയര്‍പ്പിച്ചു. നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്. മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ചെയര്‍മാന്റെ ഡയസിന് തൊട്ടുമുന്നില്‍ 22 മെഴുകുതിരികള്‍ തെളിയിച്ചു. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ ഡയസില്‍ നിന്നിറങ്ങി നടുത്തളത്തിലെത്തി പ്രാര്‍ത്ഥന നടത്തി. മുഴുവന്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തി.





0 Comments