Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി തോട്ടില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു



കടുത്തുരുത്തി തോട്ടില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു. ആയാംകുടി ആപ്പാഞ്ചിറ റോഡില്‍ കാന്താരിക്കടവിന് സമീപം കാന്താരിക്കടവ് -കല്ലുമട തോട്ടിലാണ് കോഴിയുടെ അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി തള്ളിയത്. മാലിന്യം ചീഞ്ഞഴുകി പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യം ഓട്ടോയിലെത്തി തോട്ടില്‍ തള്ളിയതെന്ന് സമീപവാസിയായ ചെമ്മാനിച്ചാലില്‍ ഷാജി പറഞ്ഞു. കടുത്തുരുത്തി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡിന്റെ ഭാഗമായ ഈ പ്രദേശത്ത് കുറച്ചു നാളുകളായി സ്ഥിരമായി റോഡിന് ഇരുവശവും തോട്ടിലും മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കാന്താരിക്കടവ് മുതല്‍ മുക്കം വരെയുള്ള ഭാഗത്ത് വാഹനങ്ങളിലെത്തി റോഡ് സൈഡില്‍ നിന്ന് മദ്യപിച്ച ശേഷം കുപ്പികളും മറ്റും തോട്ടിലും റോഡിന് ഇരുവശവും നിക്ഷേപിക്കുന്നതും മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിദേശ മദ്യക്കുപ്പികള്‍, ബിയര്‍ കുപ്പികള്‍, കുട്ടികളുടെ ഉപയോഗ ശേഷമുള്ള ഡയപ്പറുകള്‍ എന്നിവ കവറിലും, ചാക്കിലും കെട്ടി റോഡിലും, റോഡിനിരുവശവും കൊണ്ടിടുന്നതും പതിവായിരിക്കുയാണ്. ഏപ്രില്‍ രണ്ടിന് ആയാംകുടി നവയുഗ ക്ലബ് അംഗങ്ങള്‍ കാന്താരി കടവ് മുതല്‍ മുക്കം വരെ ഭാഗത്തെ റോഡ് ക്ലിന്‍ ചെയ്ത് കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. അതിനു ശേഷം വീണ്ടും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.




Post a Comment

0 Comments